ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം ക്ഷണിച്ച് പത്രപരസ്യം

election

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തിൽ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം ക്ഷണിച്ച് പത്രങ്ങളിൽ പരസ്യം. നിലവിലെ രീതിയിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് അഭിപ്രായം അറിയിക്കാം. ജനുവരി 15നുള്ളിൽ അഭിപ്രായം അറിയിക്കണം. നിർദേശങ്ങൾ ഒറ്റ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതല സമിതിക്ക് കൈമാറും. നിയമ മന്ത്രാലയം നിയമിച്ച ഉന്നതതല സമിതി സെക്രട്ടറിയുടെ പേരിലാണ് പരസ്യം.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാറ്റമുണ്ടാകില്ല. അതേസമയം 2029ലെ തെരഞ്ഞെടുപ്പ് ലോക്‌സഭാ, നിയമസഭാ അടക്കം ഒന്നിച്ച് നടത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് പത്ത് ദിവസത്തിനകം പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം. തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ഒരുമിച്ച് നടത്താനാണ് നീക്കം


 

Share this story