ഉപമുഖ്യമന്ത്രിയായി ഡികെ മാത്രം, രണ്ട് സുപ്രധാന വകുപ്പുകൾ സ്വയം തീരുമാനിക്കാം; അനുനയിപ്പിച്ച വാഗ്ദാനങ്ങൾ

dk

കർണാടകയിൽ ഡി കെ ശിവകുമാറിനെ കോൺഗ്രസ് നേതൃത്വം അനുനയിപ്പിച്ചത് വമ്പൻ വാഗ്ദാനങ്ങൾ നൽകി. ഡി കെ ശിവകുമാർ മാത്രമാകും ഉപമുഖ്യമന്ത്രി പദത്തിലുണ്ടാകുക. ആറ് വകുപ്പുകളിൽ രണ്ട് സുപ്രധാന വകുപ്പുകൾ ഡികെ ശിവകുമാറിന് തന്നെ തീരുമാനിക്കാമെന്നും നേതൃത്വം അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുക ഡികെ ശിവകുമാറും സിദ്ധരാമയ്യയും മാത്രമാകും

നാല് ദിവസങ്ങൾ നീണ്ട സമവായ ചർച്ചകൾക്കൊടുവിൽ വ്യാഴാഴ്ച പുലർച്ചെയാണ് ഇതുസംബന്ധിച്ച തീരുമാനമായത്. സിദ്ധരാമയക്ക് തന്നെ മുഖ്യമന്ത്രി പദം നൽകാനും ഡികെ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കാനും തീരുമാനിക്കുകയായിരുന്നു. രണ്ടാം ടേമിൽ ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുമെങ്കിലും ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കില്ല. ഇന്ന് വൈകുന്നേരം നിയമസഭാ കക്ഷി യോഗവും ചേരുന്നുണ്ട്.
 

Share this story