മോദിക്കും ബിജെപിക്കും മാത്രമേ സാധിക്കൂ; സീതാമർഹിയിൽ സീതാക്ഷേത്രം നിർമിക്കുമെന്ന് അമിത് ഷാ

amit shah

ബിഹാറിലെ സീതാമർഹിയിൽ സീതാക്ഷേത്രം പണിയുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. സീതാദേവിയുടെ ക്ഷേത്രം പണിയാൻ കഴിയുന്നത് നരേന്ദ്രമോദിക്കും ബിജെപിക്കുമാണ്. ബിജെപി വോട്ട് ബാങ്കിനെ ഭയപ്പെടുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. 

അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാംലല്ലയുടെ ക്ഷേത്രം പണിതു. സീതാ ദേവിയുടെ ജന്മസ്ഥലത്ത് സ്മാരകം പണിയുകയാണ് ഇനിയുള്ളത്. രാമക്ഷേത്രത്തിൽ നിന്ന് അകറ്റി നിർത്തിയവർക്ക് ഇത് ചെയ്യാൻ കഴിയില്ല. സീതാദേവിയുടെ ക്ഷേത്രം പണിയാൻ കഴിയുമെങ്കിൽ അത് നരേന്ദ്രമോദിക്കാണെന്നും അമിത് ഷാ പറഞ്ഞു

സീതാമർഹിയിൽ മെയ് 20നാണ് വോട്ടെടുപ്പ് നടക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടത്തിലാണ് സീതാമർഹി പോളിംഗ് ബൂത്തിലേക്ക് പോകുന്നത്.
 

Share this story