ഓപറേഷൻ ഗുദാർ: കുൽഗാമിൽ രണ്ട് സൈനികർക്ക് വീരമൃത്യു, രണ്ട് ഭീകരരെ വധിച്ചു
Sep 9, 2025, 08:07 IST

കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. കരസേനയും ജമ്മു കാശ്മീർ പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ഓപറേഷൻ ഗുദാറിലാണ് രണ്ട് ഭീകരരെ വധിച്ചത്.
മൂന്ന് സൈനികർക്കാണ് ഏറ്റുമുട്ടലിനിടെ പരുക്കേറ്റത്. ഇതിൽ രണ്ട് പേർ ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു. സുബേദാർ പ്രഭാത് ഗൗർ, ലാൻസ് നായ്ക് നരേന്ദ്ര സിന്ധു എന്നിവരാണ് വീരമൃത്യു വരിച്ചത്. വനമേഖലയിൽ തെരച്ചിലിനിടെ ഭീകരർ സൈനികർക്ക് നേർക്ക് വെടിയുതിർക്കുകയും പിന്നീട് ഏറ്റുമുട്ടലായി കലാശിക്കുകയുമായിരുന്നു
പ്രദേശത്ത് ഇന്നലെ രാത്രി വൈകിയും ഏറ്റുമുട്ടൽ തുടർന്നിരുന്നു. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ പാക് സ്വദേശിയായ റഹ്മാൻ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.