ഓപറേഷൻ കാവേരി പൂർത്തിയായി; സുഡാനിൽ നിന്ന് ഒഴിപ്പിച്ചത് 3862 ഇന്ത്യക്കാരെ

kaveri

ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഓപറേഷൻ കാവേരി പൂർത്തിയായെന്ന് വിദേശകാര്യ മന്ത്രാലയം. ഇനി സുഡാനിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനായി ഇന്ത്യക്കാർ ആരും കാത്തിരിക്കുന്നില്ലെന്ന് സുഡാനിലെ എംബസി അറിയിച്ചു. 3862 ഇന്ത്യക്കാരെയാണ് സുഡാനിൽ നിന്ന് ദൗത്യത്തിന്റെ ഭാഗമായി ഒഴിപ്പിച്ചത്

ഇന്നലെ 47 പേരെ കൂടി പോർട്ട് സുഡാനിൽ നിന്നും ജിദ്ദയിലേക്ക് സൈനിക വിമാനത്തിൽ എത്തിച്ചിരുന്നു. പത്ത് ദിവസം കൊണ്ടാണ് ദൗത്യം പൂർത്തിയാക്കിയത്. ദൗത്യത്തിൽ സഹായിച്ച സൗദി അറേബ്യയടക്കമുള്ള വിദേശ രാജ്യങ്ങൾക്ക് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നന്ദി അറിയിച്ചു. കടുത്ത പ്രതിസന്ധികൾക്കിടയിലും പ്രവർത്തിച്ച ഉദ്യോഗസ്ഥരെയും കേന്ദ്രമന്ത്രി അഭിനന്ദിച്ചു.
 

Share this story