ഓപറേഷൻ കാവേരി; സുഡാനിൽ കുടങ്ങിയ ഇന്ത്യക്കാരുമായുള്ള മൂന്നാമത്തെ വിമാനം ഡൽഹിയിലെത്തി

kaveri

ആഭ്യന്തര സംഘർഷം തുടരുന്ന സുഡാനിൽ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ഓപറേഷൻ കാവേരി തടുരുന്നു. ഇന്ത്യക്കാരുമായുള്ള മൂന്നാമത്തെ വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തു. 392 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ രണ്ട് പേർ മലയാളികളാണ്

സുഡാനിലെ സാഹചര്യം ഭയപ്പെടുത്തുന്നതായിരുന്നു എന്നാണ് മടങ്ങിയെത്തിയവർ പ്രതികരിച്ചത്. സുഡാനിൽ ഇനിയും രണ്ടായിരത്തിലധികം ഇന്ത്യക്കാരുണ്ട്. ഖാർത്തൂമിന് പുറത്ത് കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാനും നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. നാലാമത്തെ വിമാനം ജിദ്ദയിൽ നിന്ന് ബാംഗ്ലൂരിലേക്ക് തിരിച്ചിട്ടുണ്ട്. 362 പേരാണ് വിമാനത്തിലുള്ളത്. സുഡാനിൽ നിന്ന് ഇതുവരെ ഒമ്പതംഗ സംഘമാണ് ജിദ്ദയിൽ എത്തിയത്.
 

Share this story