ബിഹാറില്‍ ഓപ്പറേഷന്‍ താമര?; കോണ്‍ഗ്രസിന്റെ പകുതിയോളം എംഎല്‍എമാരെ ബന്ധപ്പെടാനാവുന്നില്ല

ബിഹാറില്‍ രാഷ്ട്രീയ നാടകങ്ങള്‍ തുടരവേ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ പകുതിയോളം പേരെയും ബന്ധപ്പെടാനാകുന്നില്ലെന്ന് റിപ്പോര്‍ട്ട്. പൂര്‍ണിയയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വിളിച്ചിരിക്കെയാണ് ഇത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് 19 എംഎല്‍എമാരാണുള്ളത്.

നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രി പദവിയില്‍ നിന്നും രാജിവെച്ചിരുന്നു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. ഇതോടെ ആര്‍ജെഡി-കോണ്‍ഗ്രസ് പിന്തുണയിലുള്ള സഖ്യസര്‍ക്കാറിന്റെ 18 മാസത്തെ ഭരണമാണ് അവസാനിച്ചത്. ബിജെപി പിന്തുണയില്‍ നിതീഷ് കുമാര്‍ ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.

നിതീഷ് കുമാറിനെ പിന്തുണച്ച് മുഴുവന്‍ ബിജെപി എംഎല്‍എമാരും നേതൃത്വത്തിന് കത്ത് കൈമാറി. ബിജെപി - ജെഡിയു എംഎല്‍എമാര്‍ക്ക് നിതീഷ് കുമാറിന്റെ വസതിയിലാണ് ഇന്ന് ഉച്ചഭക്ഷണം. ശേഷം നേതാക്കള്‍ ഗവര്‍ണറെ കാണും. 2022 ഓഗസ്റ്റിലാണ് നിതീഷ് കുമാര്‍ എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച് ആര്‍ജെഡി - കോണ്‍ഗ്രസ് അടങ്ങുന്ന മഹാഗഡ്ബന്ധന്റെ ഭാഗമായത്.

Share this story