കാശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾ നേരിടാൻ ഓപറേഷൻ ശിവശക്തി ആരംഭിച്ചതായി കരസേനാ മേധാവി

manoj

അതിർത്തിയിലെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കരസേന മേധാവി മനോജ് പാണ്ഡെ. ദേശീയ കരസേന ദിന പരേഡിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് മനോജ് പാണ്ഡെ നിലപാട് വ്യക്തമാക്കിയത്. കാശ്മീരിലെ പൂഞ്ച്, രജൗറി മേഖലകളിൽ തീവ്രവാദി സാന്നിധ്യം വർധിച്ചതായി കഴിഞ്ഞ ദിവസം കരസേന മേധാവി നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു

ലക്‌നൗവിൽ വെച്ച് നടന്ന ചടങ്ങിലാണ് അതിർത്തി സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല. ഏത് സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണ്. പൂഞ്ച്, രജൗരി മേഖലകളിൽ തീവ്രവാദികളുടെ സാന്നിധ്യം വർധിച്ചെന്ന പരാമർശം ലക്‌നൗവിൽ അദ്ദേഹം ആവർത്തിച്ചു. ചൈനീസ്, പാക് പിന്തുണയോടെ ഈ മേഖലയിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഇന്ത്യ ഓപറേഷൻ ശിവശക്തി ആരംഭിച്ചെന്നും അദ്ദേഹം അറിയിച്ചു.
 

Share this story