ഓപറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല; ഏത് ദുസാഹസത്തിനും തിരിച്ചടിയുണ്ടാകും: കരസേനാ മേധാവി
ഓപറേഷൻ സിന്ദൂർ രാജ്യത്തിന്റെ കരുത്തും നിശ്ചയദാർഢ്യവും തെളിയിച്ചെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഓപറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാന്റെ ആണവ ഭീഷണി തകർത്തുവെന്ന് ഉപേന്ദ്ര ദ്വിവേദി അറിയിച്ചു. മൂന്ന് സേനകൾക്കും സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകി. മൂന്ന് സേനകളുടെയും സംയുക്ത നീക്കത്തിന് ഉദാഹരണമാണ് ഓപറേഷൻ സിന്ദൂർ
ഓപറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല. ഏത് ദുസാഹസത്തിനും കനത്ത തിരിച്ചടി നൽകുമെന്നും കരസേനാ മേധാവി അറിയിച്ചു. വടക്കൻ അതിർത്തികളിൽ സ്ഥിതി നിയന്ത്രണവിധേയമാണ്. ജമ്മു കാശ്മീരിൽ ഭീകരരുടെ നെറ്റ് വർക്ക് ഏതാണ്ട് തകർക്കാനായെന്നും കരസേനാ മേധാവി അറിയിച്ചു
പാക് അതിർത്തിക്കടുത്ത് എട്ട് ഭീകര ക്യാമ്പുകളുണ്ടെന്നാണ് വിവരം. ഇവ നിരീക്ഷിച്ച് ആവശ്യമെങ്കിൽ നടപടി സ്വീകരിക്കും. എല്ലാ കമാൻഡിലും 5000 ഡ്രോണുകൾ തയ്യാറാക്കാനുള്ള ശേഷി സേനക്കുണ്ട്. നൂറു കിലോമീറ്റർ വരെ പോകുന്ന ഡ്രോൺ പരീക്ഷിക്കാനായെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു
