ഡൽഹിയിൽ പ്രതിപക്ഷത്തിന്റെ മിന്നൽ പ്രതിഷേധം; എംപിമാർ ഗാന്ധി സ്മൃതിയിലേക്ക് മാർച്ച് നടത്തുന്നു
Jul 23, 2026, 19:36 IST
ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് പ്രതിപക്ഷ നേതാക്കളുടെയും എംപിമാരുടെയും മിന്നൽ പ്രതിഷേധം. കേന്ദ്ര സർക്കാരിനെതിരെയുള്ള സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ സഖ്യത്തിലെ എംപിമാർ പങ്കെടുത്ത പ്രതിഷേധ മാർച്ച് ആരംഭിച്ചു.
ഡൽഹിയിലെ തീസ് ജനുവരി റോഡിൽ അണിനിരന്ന പ്രതിപക്ഷ എംപിമാർ ഗാന്ധി സ്മൃതിയിലേക്കാണ് മാർച്ച് നടത്തുന്നത്. പ്രതിഷേധ മാർച്ചിനെ തുടർന്ന് പ്രദേശത്ത് കനത്ത സുരക്ഷയും പോലീസ് സന്നാഹവും ഏർപ്പെടുത്തിയിട്ടുണ്ട്.
