ഡൽഹി ഗ്യാസ് ചേംബറായെന്ന യോഗിയുടെ പരാമർശം ഏറ്റെടുത്ത് പ്രതിപക്ഷം; വെട്ടിലായി ബിജെപി

yogi

ഡൽഹി ഗ്യാസ് ചേംബറായെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശം ഏറ്റെടുത്ത് രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസ്. ആദിത്യനാഥിന്റെ പരാമർശം ബിജെപിക്ക് കനത്ത പ്രതിസന്ധിയാണുണ്ടാക്കിയത്. പരാമർശം ചൂണ്ടിക്കാട്ടി കോൺഗ്രസും എഎപിയും രംഗത്തുവന്നതോടെ ബിജെപി പ്രതിസന്ധിയിലായി

ഡൽഹിയിലെയും യുപിയിലെയും വായുഗുണനിലവാരത്തെ കുറിച്ച് ഗോരഖ്പൂരിൽ സംസാരിക്കുമ്പോഴാണ് ബിജെപിയെ വെട്ടിലാക്കിയുള്ള യോഗിയുടെ പരാമർശം. ഇന്നത്തെ ഏറ്റവും വലിയ ആഗോള വെല്ലുവിളികളിലൊന്ന് പരിസ്ഥിതി നശീകരണമാണ്. യുപിയിൽ പരിസ്ഥിതി മലിനീകരണമില്ല. രോഗങ്ങളില്ല, വായുനിലവാരം മെച്ചപ്പെട്ടതാണ്. എന്നാൽ ഡൽഹി ഗ്യാസ് ചേംബറായി എന്നായിരുന്നു ആദിത്യനാഥ് പറഞ്ഞത്

ഡൽഹിയിൽ ബിജെപി സർക്കാർ ഒരു വർഷം പൂർത്തിയാക്കുമ്പോൾ യോഗി ആദിത്യനാഥ് തന്നെ അതിനെ തുറന്നു കാട്ടുകയാണെന്ന് ആംആദ്മി പാർട്ടി പ്രതികരിച്ചു. യുപി മുഖ്യമന്ത്രി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് സർട്ടിഫിക്കറ്റ് നൽകിയെന്നും എഎപി പ്രതികരിച്ചു. ഡൽഹിയിലെ ഡബിൾ എൻജിൻ സർക്കാരിനെ കുറിച്ച് ഇതിൽ കൂടുതൽ എന്ത് പറയാൻ എന്നായിരുന്നു കോൺഗ്രസിന്റെ പരിഹാസം.
 

Tags

Share this story