പ്രതിപക്ഷ ബഹളം: പാർലമെന്റിന്റെ ഇരുസഭകളും ഇന്നും തടസ്സപ്പെട്ടു

parliment

പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റിന്റെ ഇരു സഭകളും ഇന്നും തടസ്സപ്പെട്ടു. ലോക്‌സഭ സമ്മേളിച്ചപ്പോൾ തന്നെ കോൺഗ്രസ് അംഗങ്ങൾ നടത്തുളത്തിലിറങ്ങി. സ്പീക്കറുടെ മുഖത്തേക്ക് പേപ്പർ കീറിയെറിഞ്ഞ് അംഗങ്ങൾ പ്രതിഷേധിച്ചു. എംപിമാർ കരിങ്കൊടികളും വീശി. ഇതോടെ രണ്ട് മണി വരെ സഭ നിർത്തിവെച്ചു

ബഹളത്തെ തുടർന്ന് രാജ്യസഭയിലും നടപടികൾ നിർത്തിവെച്ചു. പ്രതിപക്ഷം നിരാശരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിച്ചു. ഗുജറാത്തിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും തോൽവി പ്രതിപക്ഷത്തെ ഞെട്ടിച്ചെന്നും ഇപ്പോഴത്തെ പ്രതിഷേധം ഈ ഞെട്ടൽ കാരണമാണെന്നും മോദി കുറ്റപ്പെടുത്തി. ബിജെപിയുടെ പാർലമെന്ററി പാർട്ടി യോഗത്തിലാണ് മോദിയുടെ പരാമർശം

ലോക്‌സഭയിൽ ടിഎൻ പ്രതാപൻ സ്പീക്കറുടെ ഇരിപ്പടത്തിലേക്ക് കരിങ്കൊടി എറിഞ്ഞു. ഹൈബി ഈഡൻ, ജ്യോതിമണി, രമ്യ ഹരിദാസ് തുടങ്ങിയവർ പേപ്പർ വലിച്ചുകീറി പ്രതിഷേധിച്ചു.
 

Share this story