പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം: ലോക്‌സഭ സ്പീക്കർ ഓം ബിർള ഇന്ന് സഭയിലെത്തില്ല

om

പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിരിക്കുന്ന പശ്ചാത്തലത്തിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇന്ന് സഭയിൽ എത്തിയേക്കില്ല. തനിക്കെതിരായ അവിശ്വാസപ്രമേയത്തിൻ മേലുള്ള തീരുമാനം വരുന്നതുവരെ സ്പീക്കർ സഭയിൽ എത്തില്ലെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം വെള്ളിയാഴ്ചയാണ് അവസാനിക്കുന്നത്. ബജറ്റ് ചർച്ച ഇന്നും ലോക്‌സഭയിൽ തുടരും

്പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് സംസാരിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. ധനമന്ത്രി ചർച്ചക്ക് മറുപടി നൽകും. അതേസമയം ലോക്‌സഭ സ്പീക്കറെ നീക്കാനുള്ള നോട്ടീസിൽ സെക്രട്ടറി ജനറൽ നിയമോപദേശം തേടും. നോട്ടീസ് ചട്ടപ്രകാരമാണോ എന്ന് പരിശോധിക്കും. 

സഭയിൽ വരില്ലെന്ന ഉറച്ച നിലപാടിലാണ് സ്പീക്കർ. നോട്ടീസ് മാർച്ച് 9ന് സഭയിൽ ചർച്ചക്കെടുക്കാനാണ് സാധ്യത. ഉചിതമായ തീരുമാനം കൈക്കൊള്ളാൻ സെക്രട്ടറി ജനറലിനോട് സ്പീക്കർ നിർദേശിച്ചിട്ടുണ്ട്.
 

Tags

Share this story