ഒടിടി പൈറസി: ടെലിഗ്രാമിന് കേന്ദ്ര സർക്കാരിന്റെ അന്ത്യശാസനം; 15 ദിവസത്തിനകം നടപടി വേണം

ടെലഗ്രാം

സിനിമകളും വെബ് സീരീസുകളും ഉൾപ്പെടെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കങ്ങൾ അനധികൃതമായി പ്രചരിപ്പിക്കുന്നതിനെതിരെ ടെലിഗ്രാമിന് കേന്ദ്ര സർക്കാർ നോട്ടിസ് നൽകി. ജിയോസിനിമ, ആമസോൺ പ്രൈം വിഡിയോ തുടങ്ങിയ പ്രമുഖ ഒടിടി കമ്പനികളുടെ പരാതിയെ തുടർന്നാണ് കേന്ദ്ര വാർത്താ വിതരണ, പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഈ നടപടി.

​സിനിമകളും വെബ് സീരീസുകളും അടങ്ങുന്ന പൈറസി ഉള്ളടക്കം വൻതോതിൽ പങ്കുവെച്ചിരുന്ന 3,142 ടെലിഗ്രാം ചാനലുകൾ സർക്കാർ കണ്ടെത്തുകയുണ്ടായി. ഐടി നിയമപ്രകാരം പുറപ്പെടുവിച്ചിട്ടുള്ള ഈ നോട്ടിസിൽ, ഇത്തരം പൈറസി ഉള്ളടക്കങ്ങൾ ഉടൻ തന്നെ നീക്കം ചെയ്യാനും വ്യാജ പതിപ്പുകളുടെ പ്രചാരണം തടയാൻ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കാനും ടെലിഗ്രാമിനോട് കേന്ദ്ര സർക്കാർ കർശനമായി നിർദേശിച്ചിട്ടുണ്ട്. ഡിജിറ്റൽ ഉള്ളടക്കങ്ങളുടെ പകർപ്പവകാശ സംരക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ ഈ പുതിയ നടപടി.

Share this story