അരിക്കൊമ്പൻ തമിഴ്‌നാടിന് തലവേദനയുണ്ടാക്കുന്നു; മേഘമലയിൽ വിനോദ സഞ്ചാരം വിലക്കി

arikomban

ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ തമിഴ്‌നാടിന് തലവേദനയാകുന്നു. ആന ജവനാസ മേഖലയിലിറങ്ങിയ സാഹചര്യത്തിൽ മേഘമല, തേനി പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. മേഘമലയിൽ വിനോദ സഞ്ചാരികൾ എത്തുന്നത് വനംവകുപ്പ് നിരോധിച്ചു. 

അരിക്കൊമ്പന്റെ സഞ്ചാരം കണക്കിലെടുത്ത് തേനി ജില്ലാ ഫോറസ്റ്റ് ഓഫീസറും ജില്ലാ പോലീസ് സൂപ്രണ്ടും നേരിട്ട് മേഘമലയിൽ പരിശോധന നടത്തി. പ്രദേശത്ത് 144 പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. വനംവകുപ്പ് ഉദ്യോഗസ്ഥർ മേഘമലയിൽ ക്യാമ്പ് ചെയ്യുകയാണ്. 

ഇന്നലെ മേഘമല ഹൈവേസ് ഡാമിന് സമീപം ആന കൃഷി നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. തൊഴിലാളികളും വനപാലകരും ചേർന്നാണ് ആനയെ കാട്ടിലേക്ക് തുരത്തിയത്.
 

Share this story