പത്മജ ബിജെപിയിൽ ചേർന്നു; അംഗത്വം സ്വീകരിച്ചത് പ്രകാശ് ജാവേദ്കറിൽ നിന്ന്

padmaja

മുതിർന്ന കോൺഗ്രസ് നേതാവും കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നു. ഡൽഹി ബിജെപി ആസ്ഥാനത്ത് വെച്ച് ബിജെപി ജനറൽ സെക്രട്ടറി പ്രകാശ് ജാവേദ്കറിൽ നിന്നാണ് പത്മജ ബിജെപി അംഗത്വം സ്വീകരിച്ചത്. 

പാർട്ടിയിൽ നേരിട്ട തുടർച്ചയായ അവഗണനയിൽ മനംനൊന്താണ് പാർട്ടി വിടുന്നതെന്ന് പത്മജ നേരത്തെ പ്രതികരിച്ചിരുന്നു. കോൺഗ്രസുകാർ തന്നെ ബിജെപിയാക്കി. ഉപാധികളൊന്നുമില്ലാതെയാണ് ബിജെപിയിലേക്ക് പോകുന്നതെന്നും ഇവർ പറഞ്ഞിരുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്മജയുടെ ബിജെപി പ്രവേശനം കോൺഗ്രസിന് തിരിച്ചടിയാണ്. നേരത്തെ കെ മുരളീധരൻ പത്മജക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്നിരുന്നു. പത്മജയുടേത് ചതിയാണെന്നും അച്ഛന്റെ ആത്മാവ് പൊറുക്കില്ലെന്നും പത്മജയുമായി ഇനിയൊരു ബന്ധമില്ലെന്നും മുരളീധരൻ പറഞ്ഞിരുന്നു.
 

Share this story