പാർലമെന്റ് ആക്രമണം: ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കോൺഗ്രസ്

spray

പാർലമെന്റ് ആക്രമണ കേസിൽ രണ്ട് പേർ കൂടി കസ്റ്റഡിയിൽ. രാജസ്ഥാൻ സ്വദേശി മഹേഷ് കുമാവത്ത്, കൈലാഷ് എന്നിവരാണ് കസ്റ്റഡിയിലായത്. മുഖ്യസൂത്രധാരൻ ലളിത് ഝായുമായി ബന്ധമുള്ളവരാണ് ഇവരെന്ന് പോലീസ് അറിയിച്ചു. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്. 

അതേസമയം പാർലമെന്റിലെ സുരക്ഷാ വീഴ്ച ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് കോൺഗ്രസ് നോട്ടീസ് നൽകി. ചർച്ച ആവശ്യപ്പെട്ട് രാജ്യസഭയിലും നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിനിടെ ലളിത് ഝായ്ക്ക് തൃണമൂൽ കോൺഗ്രസ് ബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചു. തൃണമൂൽ എംഎൽഎ തപസ് റോയിക്കൊപ്പമുള്ള ലളിതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടാണ് ആരോപണം.
 

Share this story