പാർലമെന്റ് ആക്രമണം: കർണാടക സ്വദേശിയായ എൻജിനീയർ അറസ്റ്റിൽ

spray

പാർലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. കർണാടക ബാഗൽകോട്ട് സ്വദേശിയും സോഫ്റ്റ് വെയർ എൻജിനീയറുമായ സായ്കൃഷ്ണ ജഗലിയാണ് അറസ്റ്റിലായത്. ഇയാളെ ഡൽഹിയിൽ എത്തിച്ചു. ലോക്‌സഭക്കുള്ളിൽ അതിക്രമിച്ച് കയറിയ ഡി മനോരഞ്ജന്റെ സുഹൃത്താണ് സായ്കൃഷ്ണ

ഇരുവരും ബംഗളൂരു എൻജിനീയറിംഗ് കോളജിൽ സഹപാഠികളായിരുന്നു. മനോരഞ്ജനെ ചോദ്യം ചെയ്തു വരികയാണ്. ഈ ചോദ്യം ചെയ്യലിലാണ് സായ് കൃഷ്ണയെ കുറിച്ചുള്ള വിവരം ലഭിച്ചത്. സായ് കൃഷ്ണയുടെ പിതാവ് കർണാടകയിലെ പോലീസ് ഉദ്യോഗസ്ഥനായിരുന്നു.
 

Share this story