പാർലമെന്റ് മന്ദിരം ഇന്ത്യൻ സംസ്‌കാരത്തിന്റെ പ്രതിഫലനം; മോദി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് അമിത് ഷാ

amit

പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യൻ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ മന്ദിരമെന്ന് അമിത് ഷാ പറഞ്ഞു. ഈ മാസം 18ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെന്നും പങ്കെടുക്കുന്ന കാര്യത്തിൽ അവർക്ക് തീരുമാനമെടുക്കാമെന്നും അമിത് ഷാ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ജനാധിപത്യത്തിന്റെ ചരിത്രപരമായ നേട്ടമാണ്. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പാർലമെന്റ് മന്ദിരം പണിതത്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നിട്ട് ഒമ്പത് വർഷം പൂർത്തിയാകുന്ന വേളയിലാണ് പുതിയ പാർലമെന്റ് മന്ദിരം. രാജ്യസഭയിലും ലോക്സഭയിലുമായി 1224 എംപിമാരെ ഉൾക്കൊള്ളാൻ സാധിക്കും. ഇന്ത്യ റിപ്പബ്ലിക്ക് ആയ പ്രയാണത്തിന് തുടക്കമായ അധികാര ദണ്ഡ് സെൻഗാൾ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.
 

Share this story