പാർലമെന്റിന്റെ വർഷകാല സമ്മേളനം നാളെ ആരംഭിക്കും; ഏത് വിഷയവും ചർച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി

പാർലമെന്റിന്റെ വർഷകാല സമ്മേളനം നാളെ ആരംഭിക്കും; ഏത് വിഷയവും ചർച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കമാകും. ഇന്ധന വില വർധനവും കൊവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചയും കാർഷിക നിയമങ്ങളിൽ കർഷകരുടെ പ്രതിഷേധവും സഭയിൽ പ്രതിപക്ഷം ഉന്നയിക്കും.

വൈദ്യുതി ഭേദഗതി ബിൽ, പ്രതിരോധ സർവ്വീസ് ബില്ലടക്കം പുതിയ 17 ബില്ലുകൾ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. ഇതടക്കം നാൽപത്തിയേഴ് ബില്ലുകളാകും സഭയിലെത്തുക. സർവ്വ കക്ഷി യോഗത്തിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നു.

പാർലമെന്റ് ചട്ട പ്രകാരം ഉന്നയിക്കപ്പെടുന്ന ഏത് വിഷയവും സഭാ സമ്മേളനത്തിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മേളനത്തിന് മുന്നോടിയായി ചേർന്ന സർവ്വകക്ഷിയോഗത്തിൽ വ്യക്തമാക്കി.

 

Share this story