വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പാർട്ടികൾ കേന്ദ്രത്തിന്റെ ട്രെൻഡിനൊപ്പമാണ് പോകുക: ഖാർഗെ

kharge

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ വ്യക്തത വരുന്ന പശ്ചാത്തലത്തിൽ പ്രതികരിച്ച് എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ. കേന്ദ്ര സർക്കാരിന്റെ ട്രെൻഡിനൊപ്പമാകും വടക്കുകിഴക്കൻ പാർട്ടികൾ പോകുകയെന്നത് പതിവ് രീതിയാണെന്ന് ഖാർഗെ പറഞ്ഞു. ത്രിപുരയിൽ കോൺഗ്രസ്-സിപിഎം സഖ്യം ശക്തി പ്രകടിപ്പിച്ചെങ്കിലും നാഗാലാൻഡിലും മേഘാലയയിലും കോൺഗ്രസ് തകർന്നടിയുകയാണ്

വടക്കുകിഴക്കൻ പാർട്ടികൾ കേന്ദ്രസർക്കാരിന്റെ ട്രെൻഡിനൊപ്പം പോകുകയെന്നത് പതിവാണ്. പക്ഷേ ഈ സംസ്ഥാനങ്ങളിലെ പല നേതാക്കളും ദേശീയ രാഷ്ട്രീയത്തോട് പ്രതിബദ്ധത ഉള്ളവരാണ്. ഈ നേതാക്കൾ കോൺഗ്രസിനേയും മതേതര പാർട്ടികളേയും ജനാധിപത്യത്തേയും ഭരണഘടനയേയും പിന്തുണയ്ക്കുന്നുവെന്നും ഖാർഗെ പറഞ്ഞു. 

Share this story