പാർട്ടിക്ക് ദിശാബോധമില്ല: എഐസിസി വക്താവ് ഗൗരവ് വല്ലഭ് കോൺഗ്രസിൽ നിന്ന് രാജിവെച്ചു

vallabh

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിൽ നിന്നും വിട്ടുപോകുന്ന നേതാക്കളുടെ എണ്ണം ദിനംപ്രതി പെരുകുന്നു. കോൺഗ്രസ് വക്താവും മുതിർന്ന നേതാവുമായ പ്രൊഫസർ ഗൗരവ് വല്ലഭ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. ധനകാര്യ, സാമ്പത്തിക വിഷയങ്ങളിൽ കോൺഗ്രസിനെ ചാനൽ ചർച്ചയിൽ നയിച്ചിരുന്നയാളാണ് ഗൗരവ് വല്ലഭ്

പാർട്ടിയുടെ ദിശാബോധമില്ലായ്മയിൽ അസ്വസ്ഥനാണെന്ന് രാജിക്കത്തിൽ വല്ലഭ് പറഞ്ഞു. ജാതി സെൻസസ് പോലുള്ളവ അംഗീകരിക്കാനാകില്ല. സനാതനവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കാനാകില്ല. രാജ്യത്തിന്റെ ധനം വർധിപ്പിക്കുന്നവരെ ആക്ഷേപിക്കാനോ താത്പര്യമില്ല. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും എല്ലാ പദവികളിൽ നിന്നും രാജിവെക്കുന്നതായി വല്ലഭ് അറിയിച്ചു

2023ൽ രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്നു ഗൗരവ്. പക്ഷേ പരാജയപ്പെട്ടു. ബോക്‌സർ വിജേന്ദർ സിംഗ് കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് ഗൗരവ് വല്ലഭും പാർട്ടി വിട്ടത്.
 

Share this story