പാർട്ടി അമ്മയെ പോലെയാണ്, പിന്നിൽ നിന്ന് കുത്താനില്ലെന്ന് ഡി കെ ശിവകുമാർ

dk

കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ ഡി കെ ശിവകുമാർ ഡൽഹിയിലേക്ക് തിരിച്ചു. പാർട്ടി അമ്മയെ പോലെയാണെന്നും പിന്നിൽ നിന്ന് കുത്താനില്ലെന്നും ഡികെ ശിവകുമാർ ഡൽഹി യാത്രക്ക് മുന്നോടിയായി പ്രതികരിച്ചു

യോഗ്യനെങ്കിൽ പാർട്ടി അധിക ചുമതലകൾ നൽകും. ഒന്നിലും ആശങ്കയില്ല. ബിപി ഇപ്പോൾ നോർമലാണെന്നും ഡികെ ശിവകുമാർ പറഞ്ഞു. ഡൽഹിയിൽ സോണിയ ഗാന്ധിയുമായി ഡികെ ശിവകുമാർ കൂടിക്കാഴ്ച നടത്തും. ഇന്ന് നടക്കുന്ന ചർച്ചകൾ നിർണായകമാണ്. 

സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കി ഡികെ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകി തൃപ്തിപ്പെടുത്താനാണ് ഹൈക്കമാൻഡ് നീക്കം. ആദ്യ രണ്ട് വർഷം താനും പിന്നീടുള്ള മൂന്ന് വർഷം ഡി കെയും മുഖ്യമന്ത്രിയാകട്ടെയെന്ന ഫോർമുല സിദ്ധരാമയ്യ മുന്നോട്ടുവെച്ചിട്ടുണ്ട്.
 

Share this story