യാത്രക്കാരന് നെഞ്ചുവേദന: ജിദ്ദ-ക്വാലാലംപൂർ വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി

Flight

ക്വാലാലംപൂരിലേക്കുള്ള അന്താരാഷ്ട്ര വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് വിമാനം ചെന്നൈയിൽ ഇറക്കിയതെന്ന് അധികൃതർ അറിയിച്ചു. 280 യാത്രക്കാരുമായി ജിദ്ദയിൽ നിന്ന് പുറപ്പെടുകയായിരുന്നു വിമാനം. വിമാനം ചെന്നൈയിൽ ലാൻഡ് ചെയ്ത ഉടനെ യാത്രക്കാരനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
 

Share this story