വിമാനത്തിനുള്ളിൽ എലിയെ കണ്ട് യാത്രക്കാർ; ഇൻഡിഗോ വിമാനം വൈകിയത് മൂന്ന് മണിക്കൂർ

indigo

വിമാനത്തിനുള്ളിൽ എലിയെ കണ്ടതിനെ തുടർന്ന് കാൺപൂർ-ഡൽഹി വിമാനം മൂന്ന് മണിക്കൂറിലധികം വൈകി. ഇന്നലെ ഉച്ചയ്ക്ക് പുറപ്പെടേണ്ട വിമാനം സംഭവത്തെ തുടർന്ന് 6.03നാണ് കാൺപൂരിൽ നിന്ന് പുറപ്പെട്ടത്. 140 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്

ഉച്ചയ്ക്ക് 2.55നാണ് വിമാനം ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്നത്. എല്ലാ യാത്രക്കാരും വിമാനത്തിൽ കയറി യാത്ര തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് യാത്രക്കാരിൽ ഒരാൾ വിമാനത്തിനുള്ളിൽ എലി ഓടുന്നത് കണ്ടത്. ഉടനെ കാബിൻ ക്രൂവിനെ വിവരം അറിയിച്ചു

ഇതോടെ എല്ലാ യാത്രക്കാരെയും പുറത്തിറക്കി. പിന്നീട് എലിക്കായ നീണ്ട ഒന്നര മണിക്കൂറോളം തെരച്ചിൽ തുടർന്നു. കഴിഞ്ഞാഴ്ച മുംബൈ-തായ്‌ലാൻഡ് ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ചെന്നൈയിലേക്ക് തിരിച്ചുവിട്ടിരുന്നു.
 

Tags

Share this story