പവൻ ഖേരയെ വിമാനത്തിൽ കയറി അറസ്റ്റ് ചെയ്തു; റൺവേയിൽ കുത്തിയിരുന്ന് കോൺഗ്രസ് നേതാക്കൾ

pawan

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് വക്താവ് പവൻ ഖേരയെ അറസ്റ്റ് ചെയ്തു. ഡൽഹി വിമാനത്താവളത്തിലെ ഇൻഡിഗോ വിമാനത്തിൽ നിന്നുമാണ് അതിനാടകീയമായി പവൻ ഖേരയെ അറസ്റ്റ് ചെയ്തത്. അസം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. റായ്പൂരിൽ നടക്കുന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാനായി കോൺഗ്രസ് നേതാക്കൾക്കൊപ്പം ഡൽഹി വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഖേര

എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, രൺദീപ് സിംഗ് സുർജേവാല അടക്കമുള്ള നേതാക്കൾ പവൻ ഖേരക്കൊപ്പമുണ്ടായിരുന്നു. റായ്പൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ ഇവർ ചെക്ക് ഇൻ ചെയ്തതിന് പിന്നാലെ ഡൽഹി പോലീസ് സംഘം വിമാനത്തിലേക്ക് എത്തുകയും പവൻ ഖേരയെ റൺവേയിലേക്ക് ഇറക്കുകയുമായിരുന്നു

ഖേരയെ കസ്റ്റഡിയിലെടുക്കുന്നത് തടയാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചെങ്കിലും പോലീസ് ഇദ്ദേഹത്തെ കൊണ്ടുപോയി. ഇതോടെ വിമാനത്തിൽ നിന്നും പുറത്തിറങ്ങിയ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും റൺവേയിൽ ഉപരോധ സമരം തുടങ്ങി. മോദി സർക്കാർ ഗുണ്ടകളെ പോലെ പെരുമാറുന്നുവെന്ന് കെസി വേണുഗോപാൽ കുറ്റപ്പെടുത്തി. റൺവേയിൽ ഡൽഹി പോലീസിന്റെ വൻ സംഘം നിലയുറപ്പിച്ചിട്ടുണ്ട്.
 

Share this story