ജനങ്ങൾ അറിയണം; ധവളപത്രം അവതരിപ്പിച്ചത് ബോധ്യത്തോടെയെന്ന് നിർമല സീതാരാമൻ

യുപിഎ നേതൃത്വത്തിലുണ്ടായിരുന്ന മൻമോഹൻ സിംഗ് സർക്കാരിനെ വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ധവളപത്രം അവതരിപ്പിച്ചത് ഉത്തമ ബോധ്യത്തോടെയാണ്. വസ്തുതകൾക്ക് നേരെ കണ്ണടയ്ക്കാനാകില്ല. പത്ത് വർഷം കൊണ്ട് രാജ്യം നേടിയത് ജനങ്ങൾ അറിയണമെന്നും മന്ത്രി പറഞ്ഞു

യുപിഎ സർക്കാരിന്റെ പത്ത് വർഷവും നരേന്ദ്രമോദി സർക്കാരിന്റെ പത്ത് വർഷക്കാലത്തെയും വിലയിരുത്തലാണ് ധവളപത്രത്തിൽ വിശദീകരിച്ചിരിക്കുന്നത്. യുപിഎ സർക്കാരിന്റെ കാലത്ത് അഴിമതിയും കെടുകാര്യസ്ഥതയും മാത്രമാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി

ലോകാത്താകെയുണ്ടായ സാമ്പത്തിക മാന്ദ്യമാണ് യുപിഎ സർക്കാർ ആ കാലഘട്ടത്തിൽ ചൂണ്ടിക്കാട്ടിയത്. അങ്ങനെയാണെങ്കിൽ രാജ്യത്തുണ്ടായ അഴിമതി സാമ്പത്തികമാന്ദ്യത്തിന്റെ ഭാഗമാണോ എന്ന് ധനമന്ത്രി ചോദിച്ചു.

കോമൺവെൽത്ത് ഗെയിംസ് അടക്കമുള്ള അഴിമതികൾ ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രി സഭയിൽ സംസാരിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഏതെങ്കിലും അഴിമതി ഉണ്ടായിട്ടുണ്ടോ എന്ന് പ്രതിപക്ഷം പറയണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു
 

Share this story