അഴിമതിക്കെതിരായ മുദ്രാവാക്യം ജനം ഏറ്റെടുത്തു; കന്നട മണ്ണിൽ വൻ വിജയമെന്ന് സച്ചിൻ പൈലറ്റ്

sachin

കന്നട മണ്ണിൽ കോൺഗ്രസ് നേടിയത് വൻ വിജയമെന്ന് സച്ചിൻ പൈലറ്റ്. അഴിമതിക്കെതിരായ കോൺഗ്രസ് മുദ്രവാക്യം ജനം ഏറ്റെടുത്തതിന്റെ തെളിവാണ് ഈ ജയം. ബിജെപിയെ തോൽപ്പിക്കാനുപയോഗിച്ച പ്രധാന ആയുധം അഴിമതിക്കെതിരെ കോൺഗ്രസ് നടത്തിയ പ്രചാരണമാണെന്നും സച്ചിൻ പറഞ്ഞു

കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസ് 123 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. കേവല ഭൂരിപക്ഷത്തേക്കാൾ 10 സീറ്റ് അധികം ലീഡ് കോൺഗ്രസിനുണ്ട്. ബിജെപി 71 സീറ്റിലും ജെഡിഎസ് 24 സീറ്റിലും മറ്റുള്ളവർ 6 സീറ്റിലുമാണ് മുന്നിട്ട് നിൽക്കുന്നത്.
 

Share this story