ഇന്ന് ജനം വിധിയെഴുതും: കർണാടകയിൽ വോട്ടെടുപ്പ് ആരംഭിച്ചു
May 10, 2023, 08:40 IST

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. 224 അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെ നടക്കും. 58,545 പോളിംഗ് സ്‌റ്റേഷനുകളിലായി 5,31,33,054 വോട്ടർമാരാണ് കർണാടകയുടെ വിധി കുറിക്കുന്നത്. 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്.
135 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. അതേസമയം 141 സീറ്റുകൾ ലഭിക്കുമെന്ന് കോൺഗ്രസും കണക്കുകൂട്ടുന്നു. കഴിഞ്ഞ തവണത്തെ 37 സീറ്റുകൾ നിലനിർത്തുകയാണ് ജെഡിഎസിന്റെ ലക്ഷ്യം.
ആകെ 2613 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 185 പേർ സ്ത്രീകളാണ്. ബിജെപി 224 പേരെയും കോൺഗ്രസ് 223 പേരെയും ജെഡിഎസ് 207 പേരെയുമാണ് മത്സരിപ്പിക്കുന്നത്.