തകരാൻ പോകുന്ന ഇന്ത്യ സഖ്യത്തിന് ജനം വോട്ട് ചെയ്യില്ല,അവർക്ക്‌ വോട്ട് ബാങ്ക് രാഷ്ട്രീയം: മോദി

തകരാൻ പോകുന്ന ഇന്ത്യ സഖ്യത്തിന് ജനം വോട്ട് ചെയ്യില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ച് വർഷവും അഞ്ച് പ്രധാനമന്ത്രിമാരെന്ന് പ്രതിപക്ഷ നേതാക്കൾ പറയുന്നു. അത് ശക്തിയല്ല, രാജ്യത്തിൻറെ പോരായ്മയാണെന്നും മോദി. തന്റെ പത്ത് വർഷത്തെ നേട്ടങ്ങൾ അക്കമിട്ട് നിരത്തിയ പ്രധാനമന്ത്രി, ഇന്ത്യ സഖ്യം എന്ത് പുരോഗമനമാണ് മുന്നോട്ട് വെക്കുന്നതെന്നും ചോദിച്ചു.

പ്രകടനപത്രികകൾ ജനം താരതമ്യം ചെയ്യണം. കശ്മീരിന് പ്രത്യേക പദവി തിരികെ കൊടുക്കുമെന്ന് പറയുന്നവരെ അധികാരത്തിലേറ്റണോ. വോട്ട് ബാങ്ക് രാഷ്ട്രീയമാണ്, പ്രതിപക്ഷത്തിന്റേത്. രാജ്യപുരോഗതിക്ക് ബിജെപിയെ അധികാരത്തിലേറ്റണമെന്നും മോദി വോട്ടർമാരോട് അഭ്യർഥിച്ചു.


വർഗീയതും ജാതീയതയും കുടുംബാധിപത്യവുമാണ് ഇന്ത്യ സഖ്യത്തിന്റെ മുഖമുദ്ര. മുസ്ലിംകൾക്ക് സംവരണം നൽകാൻ ഇന്ത്യ സഖ്യം ഭരണഘടന മാറ്റുമെന്നും മോദി ആരോപിച്ചു. സമൂഹത്തെ മതവും ജാതിയും പറഞ്ഞ് ഭിന്നിപ്പിക്കുകയാണ് ഇന്ത്യ സഖ്യം. ജനങ്ങളെ വിഭജിക്കുന്ന ഇക്കൂട്ടരെ അധികാരത്തിൽ കയറ്റരുതെന്നും മോദി പറഞ്ഞു.

Share this story