ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി; വാരണാസിയിൽ സുരക്ഷ വർധിപ്പിച്ചു

gyanvapi

ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് കോടതി അനുമതി നൽകിയതിന് പിന്നാലെ വാരണാസിയിൽ സുരക്ഷ വർധിപ്പിച്ചു. ക്രമീകരണങ്ങൾ ശക്തമാക്കിയെന്നും കൂടുതൽ പോലീസുകാരെ നിയോഗിച്ചതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു. വാരണാസി ജില്ലാ കോടതിയാണ് ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയത്. മസ്ജിദിന് താഴെ മുദ്രവെച്ച 10 നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് അനുമതി

കാശി വിശ്വനാഥ ട്രസ്റ്റ് നിർദേശിക്കുന്ന പൂജാരിക്ക് ഇവിടെ പൂജ നടത്താനുള്ള സൗകര്യങ്ങൾ ഏഴ് ദിവസത്തിനുള്ളിൽ ഒരുക്കാനാണ് ജില്ലാ മജിസ്‌ട്രേറ്റിനോട് കോടതി നിർദേശം നൽകിയത്. പള്ളിക്ക് താഴെ തെക്കുഭാഗത്തുള്ള നിലവറയിൽ ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങളുണ്ടെന്നും ഇവിടെ പൂജയ്ക്ക് അനുമതി വേണമെന്നും ആവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകൾ കോടതിയെ സമീപിച്ചിരുന്നു. 1993 വരെ ഇവിടെ പൂജകൾ നടന്നിരുന്നുവെന്നാണ് ഹിന്ദു വിഭാഗം വാദിച്ചത്.
 

Share this story