ടിവികെയുടെ അംഗീകാരം റദ്ദാക്കണമെന്ന് ഹർജി; വിജയ്‌യുടെ രാഷ്ട്രീയഭാവി ഇനിയെന്ത്

കരൂർ ദുരന്തത്തിന് പിന്നാലെ തമിഴക വെട്രി കഴകത്തിനെതിരെ (ടിവികെ) മദ്രാസ് ഹൈക്കോടതിയിൽ രണ്ട് ഹർജികൾ. ടിവികെയുടെ ഭാവി പ്രചാരണ പരിപാടികൾക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടാണ് ഒരു ഹർജി. ശനിയാഴ്ച നടന്ന ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടയാളാണ് ഹർജിക്കാരൻ. ടിവികെയുടെ രജിസ്‌ട്രേഷനും അംഗീകാരവും റദ്ദാക്കണമെന്ന് ആവസ്യപ്പെട്ടുള്ളതാണ് രണ്ടാമത്തെ ഹർജി
ഒരു അഭിഭാഷകനാണ് രണ്ടാമത്തെ ഹർജി നൽകിയത്. ശനിയാഴ്ച കരൂരിൽ നടന്ന റാലിയിൽ കുട്ടികളും സ്ത്രീകളും വയോധികരുമടക്കം ധാരാളമാളുകളെ ചെറിയൊരു സ്ഥലത്ത് കുത്തിനിറച്ചെന്നും അതുകാരണം 40 പേർ മരിച്ചെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഭരണഘടന ഉറപ്പാക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹർജി ആരോപിക്കുന്നു
കുട്ടികളെ രാഷ്ട്രീയ പരിപാടികളിൽ അണിനിരത്തിയത് ബാലവേല തടയുന്നതിനുള്ള നിയമത്തിന്റെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു. ഈ ഹർജി സ്വീകരിക്കപ്പെട്ടാൽ ടിവികെയുടെ രാഷ്ട്രീയ ഭാവി തന്നെ ചോദ്യം ചെയ്യപ്പെടും. വിജയ് യുടെ രാഷ്ട്രീയ ഭാവിയിലും കരിനിഴൽ വീഴ്ത്തിയ സംഭവമായിരുന്നു കരൂരിലേത്.