പെട്രോൾ, ഡീസൽ വിലയിൽ രണ്ട് രൂപയുടെ കുറവ് പ്രാബല്യത്തിൽ; ഇന്ധനവില കുറക്കുന്നത് 2 വർഷത്തിന് ശേഷം

Petrol

പെട്രോൾ, ഡീസൽ വിലയിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വിലക്കുറവ് ഇന്ന് രാവിലെ 6 മണിയോടെ നിലവിൽ വന്നു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറച്ചത്

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് ഇന്ധനവിലയിൽ കുറവ് വരുത്തിയത്. സാധാരണക്കാരോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിബന്ധതയാണ് പ്രകടമാകുന്നതെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി അവകാശപ്പെട്ടു

കൊച്ചിയിൽ പെട്രോളിന് വില 105.50 രൂപയാകും. ഡീസലിന് 94.50 രൂപയാണ് പുതുക്കിയ വില. കഴിഞ്ഞ ദിവസം പാചക വാതകത്തിന്റെ വിലയിലും കുറവ് വരുത്തിയിരുന്നു. രണ്ട് വർഷത്തിന് ശേഷമാണ് ഇന്ധനവിലയിൽ കുറവ് വരുത്തുന്നത്.
 

Share this story