പെട്രോളിന് 5 രൂപ കൂടി, ഡീസലിന് 3 രൂപ; ഇന്ധനവില വർധിപ്പിച്ച് നയാര
Mar 26, 2026, 12:35 IST
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധനപ്രതിസന്ധി നിലനിൽക്കെ പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച് സ്വകാര്യ ഇന്ധനവിതരണക്കാരായ നയാര എനർജി. ഡീസലിന് മൂന്ന് രൂപയും പെട്രോളിന് 5 രൂപയുമാണ് വർധിച്ചത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില വർധിച്ചത് ചൂണ്ടിക്കാട്ടിയാണ് വില വർധനവ്
ഇന്ന് രാവിലെ മുതലാണ് നയാരയുടെ മുഴുവൻ പമ്പുകളിലും വില വർധിപ്പിച്ചത്. അതേസമയം പൊതുമേഖല കമ്പനികളുടെ പമ്പുകളിലും മറ്റ് സ്വകാര്യ പമ്പുകളിലും വില വർധിപ്പിച്ചിട്ടില്ല. മാർച്ച് 21ന് പ്രീമിയം പെട്രോൾ വില വർധിപ്പിച്ചിരുന്നു. ലിറ്റിന് 2 രൂപയാണ് വർധിപ്പിച്ചത്
പൊതുമേഖല കമ്പനികളും അടുത്ത് തന്നെ ഡീസൽ, പെട്രോൾ വില വർധിപ്പിച്ചേക്കുമെന്നാണ് സൂചന. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം വില വർധനവുണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
