രാജ്യത്ത് പെട്രോൾ വില വർധിച്ചു; പ്രീമിയം പെട്രോളിന് ലിറ്ററിന് 2.35 രൂപ ഉയർന്നു

Petrol

രാജ്യത്ത് പെട്രോൾ വില വർധിപ്പിച്ച് പൊതുമേഖല എണ്ണ കമ്പനികൾ. പ്രീമിയം പെട്രോളിനാണ് വില വർധിച്ചത്. രണ്ട് രൂപയിലേറെയാണ് വർധനവ്. ഭാരത് പെട്രോളിയത്തിന്റെ പ്രീമിയം പെട്രോളായ സ്പീഡ്, ഇന്ത്യൻ ഓയിലിന്റെ എക്‌സ്പി 95, ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പവർ പെട്രോൾ എന്നിവക്ക് 2.35 രൂപ വരെയാണ് വർധനവ്

അതേസമയം സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമില്ല. പശ്ചിമേഷ്യയിലെ യുദ്ധം ആഗോള തലത്തിൽ ഊർജ വിതരണത്തെ സാരമായി ബാധിച്ച പശ്ചാത്തലത്തിലാണ് എണ്ണക്കമ്പനികൾ വില കൂട്ടിയത്. വില വർധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു

രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്നതിനിടെയാണ് പ്രീമിയം പെട്രോളിന്റെ വില വർധന. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ഫലമായി അസംസ്‌കൃത എണ്ണവില കുതിച്ചുയർന്നിരുന്നു
 

Tags

Share this story