ഫോൺ ചോർത്തലിൽ പാർലമെന്റിൽ ഇന്നും പ്രതിപക്ഷ ബഹളം; ഇരു സഭകളും നിർത്തിവെച്ചു

ഫോൺ ചോർത്തലിൽ പാർലമെന്റിൽ ഇന്നും പ്രതിപക്ഷ ബഹളം; ഇരു സഭകളും നിർത്തിവെച്ചു

ഫോൺ ചോർത്തൽ വിഷയം ഉന്നയിച്ച് പാർലമെന്റിന്റെ ഇരു സഭകളിലും ഇന്നും പ്രതിപക്ഷ ബഹളം. ഇതെ തുടർന്ന് രാജ്യസഭയും ലോക്‌സഭയും നിർത്തിവെച്ചു. രാജ്യസഭ 12 മണി വരെയും ലോക്‌സഭ 2 മണി വരെയുമാണ് നിർത്തിവെച്ചത്. സഭ സമ്മേളിച്ചപ്പോൾ തന്നെ വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷം ബഹളം ആരംഭിക്കുകയായിരുന്നു

വിഷയം ദേശീയ പ്രാധാന്യമുള്ളതാണെന്നും ചർച്ച വേണമെന്നും അടിയന്തര പ്രമേയത്തിന് അനുമതി നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ സർക്കാർ ഇതിന് വഴങ്ങിയില്ല. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ മുദ്രവാക്യം മുഴക്കി നടുത്തളത്തിലിറങ്ങി.

Share this story