മോദിക്കെതിരായ പോക്കറ്റടിക്കാരൻ പരാമർശം; രാഹുലിനെതിരെ നടപടിക്ക് ഡൽഹി ഹൈക്കോടതി നിർദേശം

Rahul

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പോക്കറ്റടിക്കാരൻ പരാമർശത്തിൽ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഡൽഹി ഹൈക്കോടതിയുടെ നിർദേശം. രാഹുലിനെതിരെ എട്ട് ആഴ്ചക്കുള്ളിൽ നടപടിയെടുക്കണം. പരാമർശത്തിൽ രാഹുൽ മറുപടി പറയാത്ത സാഹചര്യത്തിലാണ് നടപടിക്ക് നിർദേശം നൽകിയത്. രാഹുലിനെതിരെ നടപടി ആവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്

നവംബർ 22ന് രാജസ്ഥാനിലെ നദ്ബയിൽ നടത്തിയ പ്രസംഗത്തിലാണ് രാഹുലിന്റെ വിവാദ പരാമർശമുണ്ടായത്. നരേന്ദ്രമോദി, അമിത് ഷാ, വ്യവസായി ഗൗതം അദാനി എന്നിവരെ പോക്കറ്റടിക്കാരൻ എന്ന് രാഹുൽ വിശേഷിപ്പിച്ചത് വിവാദമായിരുന്നു. ഇത്തരം പ്രസ്താവനകൾ തടയേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
 

Share this story