മധ്യപ്രദേശിൽ പിക്കപ് വാൻ നിയന്ത്രണം വിട്ടുമറിഞ്ഞു; 14 പേർ മരിച്ചു, 21 പേർക്ക് പരുക്ക്

pick

മധ്യപ്രദേശിലെ ഡിൻഡോരിയിൽ പിക്കപ് വാൻ മറിഞ്ഞുണ്ടായ അപകടത്തിൽ 14 മരണം. 21 പേർക്ക് പരുക്കേറ്റു. ദിൻഡോരി ജില്ലയിലെ ബദ്ജർ ഗ്രാമത്തിന് സമീപം വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം നടന്നത്. 

ദേവാരി ഗ്രാമത്തിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം ഒരു സംഘം ഗ്രാമവാസികൾ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പിക്കപ് വാനിലാണ് ഗ്രാമീണർ സഞ്ചരിച്ചിരുന്നത്. ഇത് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു

നാട്ടുകാരും പോലീസും ചേർന്ന് പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
 

Share this story