അരുണാചലിൽ ഹെലികോപ്റ്റർ തകർന്ന് പൈലറ്റുമാർ മരിച്ച സംഭവം; സൈന്യം അന്വേഷണം തുടങ്ങി

helicopter

അരുണാചൽ പ്രദേശിൽ കരസേനയുടെ ചീറ്റ ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് പൈലറ്റുമാർ മരിച്ച സംഭവത്തിൽ സൈന്യം അന്വേഷണം ആരംഭിച്ചു. ഇന്നലെയാണ് കരസേനാ ഹെലികോപ്റ്റർ തകർന്നുവീണത്. അസമിലേക്കുള്ള യാത്രക്കിടെ ബോംഡിലയിലെ മണ്ടാല പർവത മേഖലയിൽ വെച്ചാണ് അപകടമുണ്ടായത്

ഇന്നലെ ഉച്ചയോടെ നാട്ടുകാരാണ് അപകടവിവരം സൈന്യത്തെ അറിയിച്ചത്. ഉടൻ തന്നെ സൈന്യവും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ പൈലറ്റിനും കോ പൈലറ്റിനും ജീവൻ നഷ്ടമായതായി സൈന്യം അറിയിക്കുകയായിരുന്നു. മൃതദേഹങ്ങൾ ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
 

Share this story