ബരാമതിയിൽ വീണ്ടും വിമാനാപകടം: സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനം തകർന്നുവീണു; ആളപായമില്ല

വിമാനപകടം

പൂനെ: മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലുള്ള ബരാമതി വിമാനത്താവളത്തിൽ സ്വകാര്യ ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനം തകർന്നുവീണു. കാർവർ ഏവിയേഷൻ (Carver Aviation) കമ്പനിയുടെ സെസ്ന 172 (VT-SEX) എന്ന പരിശീലന വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും ട്രെയിനിയും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

​ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം. പരിശീലന പറക്കലിന് ശേഷം ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ വിമാനം റൺവേയിൽ നിന്ന് വഴുതിമാറി സമീപത്തെ പുൽമേടിലേക്ക് തെന്നിമാറുകയായിരുന്നു. സംഭവത്തിൽ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

​അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെന്നും സാങ്കേതിക തകരാറാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണെന്നും പൂനെ പോലീസ് അറിയിച്ചു. മുൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും സംഘവും സഞ്ചരിച്ച വിമാനം തകർന്നു വീണതും ഇതേ ബരാമതി വിമാനത്താവളത്തിലായിരുന്നു.

Tags

Share this story