പ്ലസ് ടു വിദ്യാർഥിനികളെ പെൺവാണിഭത്തിന് ഉപയോഗിച്ചു; യുവതിയും ആറ് പേരും അറസ്റ്റിൽ

rape

ചെന്നൈയിൽ പ്ലസ് ടു വിദ്യാർഥിനികളെ പെൺവാണിഭത്തിന് ഉപയോഗിച്ച സ്ത്രീയും ആറ് കൂട്ടാളികളും അറസ്റ്റിൽ. നഗരത്തിൽ നടന്ന റെയ്ഡിൽ രണ്ട് പെൺകുട്ടികളെ രക്ഷപ്പെടുത്തി. പലയിടത്തും കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പെൺകുട്ടികൾ മൊഴി നൽകി

ബ്യൂട്ടീഷൻ കോഴ്‌സും ഡാൻസും പഠിപ്പിക്കാമെന്ന വ്യാജേനയാണ് കെ നാദിയ(37) മകളുടെ സഹപാഠികളുമായി സൗഹൃദം സ്ഥാപിക്കുകയും ഇവരെ പെൺവാണിഭത്തിന് നിർബന്ധിച്ചതും. വഴങ്ങാതിരുന്ന കുട്ടികളുടെ സാമ്പത്തിക പശ്ചാത്തലം ചൂഷണം ചെയ്ത് 25,000 രൂപ മുതൽ 35,000 രൂപ വരെ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു

ഹൈദരാബാദ്, കോയമ്പത്തൂർ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പെൺകുട്ടികളെ പീഡിപ്പിച്ചത്. ഇടപാടുകാരിൽ കൂടുതലും പ്രായമേറിയ പുരുഷൻമാരായിരുന്നു. പെൺകുട്ടികൾ നാദിയയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നഗ്നവീഡിയോ കൈവശമുണ്ടെന്നും ഇത് പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
 

Share this story