രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം അടൽ സേതു പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

atal setu

രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം അടൽ സേതു പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. 22 കിലോമീറ്റർ നീളമുള്ള ആറ് വരി പാതയോടെയുള്ളതാണ് കടൽപ്പാലം. 17,840 കോടിയാണ് നിർമാണച്ചെലവ്. ദക്ഷിണ മുംബൈയെ നവി മുംബൈയുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. രണ്ട് മണിക്കൂർ യാത്ര പാലം വന്നതോടു കൂടി 15, 20 മിനിറ്റായി കുറയും

സമുദ്രനിരപ്പിൽ നിന്ന് 15 മീറ്റർ ഉയരത്തിലാണ് പാലം. ലോകത്തെ നീളമേറിയ പാലങ്ങളുടെ പട്ടികയിൽ 12ാം സ്ഥാനത്താണ് അടൽ സേതു. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ പാലത്തിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയും. അതേസമയം ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും പാലത്തിൽ പ്രവേശനമില്ല
 

Share this story