പാർലമെന്റിലെ സുരക്ഷാ വീഴ്ചയിൽ പ്രധാനമന്ത്രിക്ക് അതൃപ്തി; അടിയന്തര നടപടിക്ക് നിർദേശം

Modi

പാർലമെന്റിലെ സുരക്ഷാ വീഴ്ചയിൽ പ്രധാനമന്ത്രിക്ക് അതൃപ്തി. ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെ മുതിർന്ന മന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ് നാഥ് സിങ്, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, മന്ത്രിമാരായ അനുരാഗ് താക്കൂർ , പീയുഷ് ഗോയൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു. അന്വേഷണ പുരോഗതി സംബന്ധിച്ച് അമിത് ഷാ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. അടിയന്തരനടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രി നിർദേശം നൽകി.

അതേസമയം ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളിലും പ്രതിഷേധിച്ചു. എന്നാൽ സുരക്ഷ തന്റെ ഉത്തരവാദിത്തമാണെന്ന് സ്പീക്കർ ഓം ബിർല പ്രതികരിച്ചു. അന്വേഷണം പുരോഗമിക്കുന്നെന്നായിരുന്നു പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങിന്റെ വിശദീകരണം. ബഹളത്തെ തുടർന്ന് ലോക്‌സഭ ഇന്നുച്ചക്ക് രണ്ട് മണി വരെ നിർത്തിവെച്ചിരുന്നു. 

Share this story