പ്രധാനമന്ത്രി അയോധ്യയിൽ; പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് ഒരുങ്ങി രാമക്ഷേത്രം

ram

അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠക്ക് ഇനി മിനിറ്റുകൾ മാത്രം ബാക്കി. ചടങ്ങുകൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലെത്തി. ക്ഷേത്രത്തിന് പുറത്ത് വിശിഷ്ടാതിഥികൾക്കായി ഇരിപ്പിടങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം ക്ഷേത്രത്തിലെത്തി കഴിഞ്ഞു. പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായി താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകൾ 11.30ന് ആരംഭിച്ചു

12.20നും 12.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പ്രാണപ്രതിഷ്ഠ. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യ യജമാനൻ. സിനിമാ, കായിക താരങ്ങളടക്കമുള്ള ക്ഷണിക്കപ്പെട്ട അതിഥികൾ ക്ഷേത്രത്തിലെത്തിയിട്ടുണ്ട്. വൻ സുരക്ഷയാണ് അയോധ്യയിൽ ഒരുക്കിയിട്ടുള്ളത്. 

അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, മിതാലി രാജ്, രജനികാന്ത്, ചിരഞ്ജീവി, രാംചരൺ, അനിൽ കുംബ്ലെ, സച്ചിൻ തെൻജുൽക്കർ, സോനു നിഗം, രൺബീർ കപൂർ, ആലിയ ഭട്ട് മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ തുടങ്ങിയവർ ചടങ്ങിനെത്തിയിട്ടുണ്ട്.
 

Share this story