അസമിലെ ദേശീയപാതയിൽ വ്യോമസേന വിമാനത്തിൽ പ്രധാനമന്ത്രിയുടെ എമർജൻസി ലാൻഡിംഗ്
അസമിലെ ദേശീയപാതയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി എത്തിയ വ്യോമസേന വിമാനം എമർജൻസി ലാൻഡിംഗ് നടത്തി. ദേശീയപാതയിൽ നിർമിച്ച പ്രത്യേക റൺവേയിലായിരുന്നു പ്രധാനമന്ത്രിയുടെ ചരിത്രപരമായ ലാൻഡിംഗ്. അസമിൽ ഏകദിന സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി സി 130 ജെ വിമാനത്തിൽ ദേശീയപാത 37ലാണ് ലാൻഡ് ചെയ്തത്
ദിബ്രുഗഡ് ജില്ലയിലെ മോറാനിൽ പുതുതായി നിർമിച്ച എമർജൻസി ലാൻഡിംഗ് ഫെസിലിറ്റിയിൽ ആയിരുന്നു പ്രധാനമന്ത്രിയുടെ ലാൻഡജിംഗ്. അസമിലെ മോറാനും ഡെമോവിനും ഇടയിലുള്ള ദേശീയപാതയിൽ 4.2 കിലോമീറ്റർ നീളമുള്ള പ്രത്യേക ബാഗത്ചാണ് എമർജൻസി ലാൻഡിംഗ് സ്ട്രിപ്പ് നിർമിച്ചിരിക്കുന്നത്
100 കോടി രൂപ ചെലവിലാണ് സംവിധാനം ഒരുങ്ങിയത്. സൈനിക വിമാനങ്ങൾക്ക് പുറമെ യാത്രാ വിമാനങ്ങൾക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് ലാൻഡിംഗ് സൗകര്യം നിർമിച്ചിട്ടുള്ളത്. 40 ടൺ ഭാരമുള്ള വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാനും 74 ടൺ ഭാരമുള്ള വിമാനത്തിന് ടേക്ക് ഓഫ് ചെയ്യാനും സാധിക്കും.
