നെതന്യാഹുവിനെ ഫോണിൽ വിളിച്ച് മോദി; സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു
പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ പ്രധാനമന്ത്രി ആശങ്ക അറിയിച്ചു. സാധാരണക്കാരുടെ സുരക്ഷക്ക് മുൻഗണന നൽകണമെന്നും എത്രയും വേഗം സംഘർഷം അവസാനിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു
യുഎഇ പ്രസിഡന്റുമായും മോദി ഫോണിൽ സംസാരിച്ചു. പരമാധികാരം സംരക്ഷിക്കാനുള്ള യുഎഇയുടെ നീക്കങ്ങൾക്ക് ഇന്ത്യൻ പ്രധാനമന്ത്രി പിന്തുണ അറിയിച്ചതായി യുഎഇ പ്രസിഡന്റ് അറിയിച്ചു. ഇന്ത്യ ഒപ്പം നിൽക്കുന്നതിന് നന്ദിയുണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാൻ വ്യക്തമാക്കി
ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കുന്നതിനെ ഇരു രാജ്യങ്ങളും അനുകൂലിക്കുന്നുവെന്നും യുഎഇ പ്രസ്താവന ഇറക്കി. അതേസമയം ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനിയുടെ വധത്തിൽ ഇന്ത്യ മൗനം തുടരുകയാണ്. കേന്ദ്രമന്ത്രിസഭാ യോഗം മേഖലയിലെ സ്ഥിതി വിശദമായി വിലയിരുത്തി
