75ാം ജന്മദിനത്തിൽ 23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി
Sep 17, 2025, 14:58 IST

75ാം ജന്മദിനത്തിൽ 23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശിലെ ധാറിലാണ് പ്രധാനമന്ത്രി വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തത്. വിവിധ നേതാക്കൾക്കൊപ്പം റോഡ് ഷോയിലും മോദി പങ്കെടുത്തു.
പ്രധാനമന്ത്രി മാതൃവന്ദ യോജനയുടെ ഭാഗമായി പത്ത് ലക്ഷം വനിതകളുടെ ബാങ്ക് അക്കൗണ്ടിലെത്തുന്ന പദ്ധതി, ഗർഭിണികളുടെയും കുട്ടികളുടെയും ആരോഗ്യം സംബന്ധിച്ച ബോധവത്കരണത്തിനായുള്ള സുമൻ ശക്തി പദ്ധതികളും മോദി ഉദ്ഘാടനം ചെയ്തു
ഓപറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികരെയും മോദി അഭിനന്ദിച്ചു. ഓപറേഷൻ സിന്ദൂറിൽ ജെയ്‌ഷെ മുഹമ്മദ് ഭീകരന്റെ വീട് തകർത്തതും മോദി പരാമർശിച്ചു. ആണവായുധം ഉയർത്തിയുള്ള ഭീഷണി വിലപ്പോയില്ല. രാജ്യം ഭയന്നില്ലെന്നും മോദി പറഞ്ഞു.