കൂട്ടബലാത്സംഗക്കാരന് വേണ്ടി വോട്ട് ചോദിച്ച മോദി സ്ത്രീകളോട് മാപ്പ് ചോദിക്കണം: രാഹുൽ ഗാന്ധി

rahul

ലൈംഗികാതിക്രമ കേസിൽ പ്രതിയായ ജെഡിഎസ് നേതാവും എംപിയുമായ പ്രജ്വൽ രേവണ്ണയെ ബിജെപി സംരക്ഷിക്കുകയാണെന്ന് രാഹുൽ ഗാന്ധി. പ്രജ്വൽ രേവണ്ണ കൂട്ടബലാത്സംഗക്കാരനാണെന്ന് എല്ലാ ബിജെപി നേതാക്കൾക്കും അറിയാം. എന്നിട്ടും അവർ അദ്ദേഹത്തെ പിന്തുണക്കുന്നു

എല്ലാം അറിഞ്ഞു കൊണ്ടാണ് ബിജെപി-ജെഡിഎസ് സഖ്യം രൂപീകരിച്ചതെന്നും രാഹുൽ ആരോപിച്ചു. പ്രജ്വൽ രേവണ്ണ 400 സ്ത്രീകളെ ബലാത്സംഗം ചെയ്ത് വീഡിയോ ഉണ്ടാക്കിയെന്ന് കർണാടകയിലെ തെരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ആരോപിച്ചു

കൂട്ടബലാത്സംഗക്കാരനെ പിന്തുണച്ചതിന് പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് ചോദിക്കണമെന്നും രാഹുൽ പറഞ്ഞു. അതേസമയം പ്രജ്വൽ രേവണ്ണക്കായി പ്രത്യേക അന്വേഷണ സംഘം ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
 

Share this story