മോദി ദക്ഷിണേന്ത്യയിലേക്ക്; രണ്ടാമത്തെ മണ്ഡലമായി രാമനാഥപുരം പരിഗണിക്കുന്നതായി സൂചന

modi

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചേക്കുമെന്ന് സൂചന. ദക്ഷിണേന്ത്യയിൽ കൂടി നരേന്ദ്രമോദിയെ മത്സരിപ്പിക്കാനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. രണ്ടാമത്തെ മണ്ഡലമായി തമിഴ്‌നാട്ടിലെ രാമനാഥപുരമാണ് പരിഗണിക്കുന്നത്. രാമേശ്വരം ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ലയാണ് രാമനാഥപുരം

അയോധ്യ ക്ഷേത്ര ഉദ്ഘാടനത്തിന് മുമ്പ് മോദി രാമേശ്വരം ക്ഷേത്രത്തിൽ സന്ദർശനം നടത്തിയിരുന്നു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലും മോദി രണ്ടിടങ്ങളിൽ മത്സരിച്ചിരുന്നു. അതേസമയം 2019ൽ വാരണാസിയിൽ മാത്രമാണ് മോദി മത്സരിച്ചിരുന്നത്. 

ദക്ഷിണേന്ത്യയിൽ കൂടുതൽ സീറ്റുകൾ ലഭിക്കാൻ മോദിയുടെ സ്ഥാനാർഥിത്വം സഹായിക്കുമെന്ന വിലയിരുത്തലിലാണ് ബിജെപി. ഈ സാഹചര്യത്തിലാണ് മോദിയെ രണ്ടാമതൊരു മണ്ഡലത്തിൽ കൂടി മത്സരിപ്പിക്കാൻ നീക്കം നടക്കുന്നത്.
 

Share this story