ഏറെ ആശങ്കപ്പെടുത്തുന്നത്: പുടിന്റെ വസതിക്ക് നേരെയുള്ള ആക്രമണത്തിൽ നരേന്ദ്രമോദി

modi putin

റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ വസതിക്ക് നേരെ യുക്രൈൻ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിലുള്ള യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്രപരമായ ശ്രമങ്ങളിൽ ശ്രദ്ധ നൽകാൻ ഇരുരാജ്യങ്ങളോടും മോദി അഭ്യർഥിച്ചു

റഷ്യൻ പ്രസിഡന്റിന്റെ വസതി ലക്ഷ്യമിട്ട് നടന്ന ആക്രമണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ ഏറെ ആശങ്കയുണ്ട്. നിലവിലുള്ള നയതന്ത്രപരമായ നീക്കങ്ങൾ സമാധാനം നേടാനുള്ള ഏറ്റവും പ്രായോഗികമായ മാർഗമാണ്. ഈ ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവയെ ദുർബലപ്പെടുത്താൻ സാധ്യതയുള്ള നടപടികൾ ഒഴിവാക്കാനും അഭ്യർഥിക്കുന്നുവെന്നും മോദി എക്‌സിൽ കുറിച്ചു

നോവ്‌ഗൊറോഡ് മേഖലയിലെ പുടിന്റെ ഔദ്യോഗിക വസതിയിലേക്ക് യുക്രൈൻ ആക്രമണം നടത്തിയെന്ന വിവരം റഷ്യയുടെ വിദേശകാര്യ മന്ത്രി സെർജി ലവ്‌റോവാണ് അറിയിച്ചത്. ഡിസംബർ 28, 29 തീയതികളിൽ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് യുക്രൈൻ 91 ദീർഘദൂര ഡ്രോണുകൾ അയച്ചതായി ലവ്‌റോവ് പറഞ്ഞു. എന്നാൽ യുക്രൈൻ ഈ ആരോപണം തള്ളിയിരുന്നു.
 

Tags

Share this story